Currency

കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ശ്രദ്ധിക്കേണ്ടത്

സ്വന്തം ലേഖകന്‍Tuesday, December 10, 2019 12:43 pm
mobile-children
Nominations-2020

മൊബൈല്‍ ഫോണ്‍ വേണമെന്ന് പറഞ്ഞ് കുട്ടികള്‍ കരഞ്ഞ് വാശിപിടിച്ചാല്‍ കരച്ചില്‍ മാറാന്‍ രക്ഷിതാക്കള്‍ ഫോണ്‍ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചില്‍ മാറുമായിരിക്കും. എന്നാല്‍ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കള്‍ ചിന്തിക്കാറില്ല. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാകുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ടാബ്ലെറ്റ്, ലാപ്‌ടോപ്, ടിവി ഇവയൊന്നും കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ മാത്രമല്ല ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിന്റെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

പോസിറ്റീവായ കാര്യങ്ങള്‍ക്കല്ലാതെ കുട്ടികളെ ഡിജിറ്റല്‍ ലോകത്തു നിന്ന് അകറ്റി നിര്‍ത്തുന്നതാകും അവരുടെ സുരക്ഷയ്ക്ക് നല്ലത്. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്ന് പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് പറയുന്നു. മൊബൈല്‍, കമ്പ്യൂട്ടര്‍, ടാബ്, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുട്ടികളില്‍ പലതരത്തിലുള്ള നേത്രരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗം കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം രണ്ടുതരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്.

ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തി കുറയ്ക്കുന്നതിനുപുറമേ വീടിനകത്തുതന്നെ ചടഞ്ഞുകൂടുന്നതിനാല്‍ അത് അവരുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണെന്നും അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നു.

കൗമാരക്കാരില്‍ ആണ്‍കുട്ടികളേക്കാള്‍, സോഷ്യല്‍ മീഡിയ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് പെണ്‍കുട്ടികളിലെന്ന് പഠനത്തില്‍ പറയുന്നു. കുട്ടികളുടെ പഠനം എളുപ്പമാക്കാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുമെങ്കില്‍ കൂടി, സ്‌നാപ്ചാറ്റിംഗും ഇന്‍സ്റ്റഗ്രാമിംഗും കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x