Currency

കൊവിഡ് 19: താജ്മഹല്‍ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങള്‍ അടച്ചിടും

സ്വന്തം ലേഖകന്‍Tuesday, March 17, 2020 11:55 am
taj-mahal

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. താജ്മഹല്‍ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങള്‍ ഇന്നു മുതല്‍ അടച്ചിടും. ദേശീയ ചരിത്ര സ്മാരകങ്ങള്‍ മാര്‍ച്ച് 31 വരെയാകും അടച്ചിടുകയെന്ന് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. പ്രതിദിനം 70,000 ലേറെ സന്ദര്‍ശകര്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് താജ്മഹല്‍.

ഇതിന് പുറമെ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കും യാത്രാ വിലക്ക് ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 120 കടന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 39 ആയി. രണ്ടു കേസുകള്‍ കൂടി കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x