ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം. ആസ്റ്റര്‍ ആശുപത്രികളില്‍ ചികില്‍സക്കെത്തിയ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഒരു കുഞ്ഞിനെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ പാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്പനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.
ന്യൂസിലാന്റിലാണ് ശുദ്ധ വായു വില്പനയ്ക്ക് എത്തിയിട്ടുള്ളത്. നാല് കുപ്പിശുദ്ധവായുവിന് 100 ഡോളറാണ് വില (ഏതാണ്ട് 7,350 രൂപ). ന്യൂസിലാന്റിലെ ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.
ബാര്‍ക്ലേസ് ഹറൂണ്‍ ലിസ്റ്റ് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരങ്ങളേതെല്ലാമെന്ന് ഊഹിക്കാമോ?. ഹറൂണ്‍ ലിസ്റ്റില്‍ ഇടം നേടിയ 233 ധനികര്‍ താമസിക്കുന്ന മുംബൈ നഗരമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരമത്രേ.
യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് മേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. 2030 ഓടുകൂടി ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇവിടങ്ങളില്‍ ഇരട്ടിയാകുമെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദ വെതര്‍ ചാനലിന്റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ടിംഗ് വൈറലാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്ന
ഫാസ്റ്റ് ഫുഡ് സംസ്കാരം കുട്ടികളെ അമിതഭാരമുള്ളവരാക്കി തീര്‍ക്കുന്നതായി പഠനം. ഖത്തറില്‍ 44 ശതമാനം കുട്ടികള്‍ അമിത ഭാരമുള്ളവരെന്ന് പഠനം വ്യക്തമാക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് അമിത വണ്ണത്തിനും പൊണ്ണത്തടിക്കും പ്രധാന കാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ശിശുരോഗ ന്യൂട്രിഷന്‍ സ്പെഷ്യലിസ്റ്റ് ഡോ.മായാ ഇതാനി വ്യക്തമാക്കി.
സ്മാര്‍ട്ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകുമെന്ന് പുതിയ പഠനം. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാക്കുന്നതിന് ജങ്ക് ഫുഡിനുള്ള പങ്ക് വളരെ വലുതാണ്. അമിതവണ്ണം മുതല്‍ പഠനനിലവാരം കുറയല്‍ വരെ ജങ്ക് ഫുഡിന്റെ അപകടകരമായ സംഭാവനകളാണ്.
രാത്രി വൈകിവരെ ഫോണ്‍കോളുകളും സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസും ചാറ്റിങ്ങിനും ശേഷം മൊബൈല്‍ തലക്കീഴില്‍ സൂക്ഷിച്ച് ഉറങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇങ്ങനെ മൊബൈല്‍ തലക്കീഴില്‍ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.