Currency

നിങ്ങള്‍ മൊബൈല്‍ ഫോണ്‍ തലക്കീഴില്‍ വച്ച് ഉറങ്ങുന്നവരാണോ; എങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

സ്വന്തം ലേഖകന്‍Thursday, August 9, 2018 1:45 pm

 

രാത്രി വൈകിവരെ ഫോണ്‍കോളുകളും സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസും ചാറ്റിങ്ങിനും ശേഷം മൊബൈല്‍ തലക്കീഴില്‍ സൂക്ഷിച്ച് ഉറങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇങ്ങനെ മൊബൈല്‍ തലക്കീഴില്‍ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളാണ് മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന മാരക രശ്മികളിലൂടെ ഉണ്ടാകുന്നത്.

കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവരേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ശൃഷ്ടിക്കും. കുട്ടികളുടെ തലയോട്ടിക്ക് കട്ടി കുറവാണെന്നതിനാലാണ് ഇത്. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് സിഗ്‌നലുകള്‍ തന്നെയാണ് രോഗങ്ങള്‍ക്ക് പിന്നില്‍ എക്‌സ് റെയില്‍ നിന്നും, മൈക്രോവേവില്‍ നിന്നുമെല്ലാം പുറംതള്ളുന്നതും ഇതേ സിഗ്‌നലുകള്‍ ആണ്.

ഇവ സ്ഥിരമായി ഏല്‍ക്കുന്നത് ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം എന്നാണു വിദഗ്ധര്‍ പറയുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x