അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ അറബ് നാടുകളില്‍ ചര്‍ച്ചയാവുന്നു. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തട്ടത്തിന് രണ്ട് കിലോ ഭാരമുണ്ടെന്നാണ് യുവതി പറയുന്നത്.
നെതര്‍ലന്‍ഡ്സിലെ ഒരു ആളില്ലാ ലെവല്‍ക്രോസില്‍ നടന്ന സംഭവമാണ് വീഡിയോയിലുള്ളത്. സൈക്കിളോടിച്ച് റോഡിലൂടെ വരികയായിരുന്ന യുവാവ് ദൂരെ നിന്ന് വരുന്ന ഗുഡ്സ് ട്രെയിന്‍ കാണുകയും സൈക്കിള്‍ ബ്രേക്കിട്ട് നിര്‍ത്തുകയും ചെയ്യുന്നു. ട്രെയിന്‍ പോയ ശേഷം സൈക്കിളെടുക്കുമ്പോള് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന പാസഞ്ചര്‍ കണ്ടില്ല.
സ്വന്തം ജീവന് രക്ഷിക്കാന്‍ ഒരു നായ്കുട്ടി പെടുന്ന കഷ്ടപാടുകള്‍ വൈറലാകുന്നു. ലോകം ശ്വാസം അടക്കി കണ്ട ഒരു വൈറല്‍ വിഡിയോയിലെ താരമാണ് ഈ നായക്കുട്ടി. ട്രെയിന്‍ പാഞ്ഞുപോകുമ്പോള്‍ പാളങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ നായക്കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ലോകത്ത് അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലെന്ന് പുതിയ സര്‍വേ. അമേരിക്കന്‍ ട്രാവല്‍ ഏജന്‍സി എക്സ്പീഡിയയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം ഇന്ത്യക്കാരും പറയുന്നത് കഴിഞ്ഞ വര്‍ഷത്തിന്റെ 60 ശതമാനവും യാത്രകള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ്.
കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് പുതിയ കണക്കുകള്‍. നേരത്തെ എട്ടില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധ സ്ഥിരീകരിച്ച സ്ഥാനത്ത് അത് അഞ്ചില്‍ ഒന്നെന്ന തോതിലാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നത്.
മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാന്‍ പോയതാണ് ബര്‍ണാഡ് എന്ന ന്യൂയോര്‍ക്കിലെ ഒരു നായ. എന്നാല്‍ കളിക്കുന്നത് മുള്ളന്‍പന്നിയോടാണെന്ന് പാവം അറിഞ്ഞില്ല. കളിക്കാനെത്തിയ ബര്‍ണാഡിന്റെ ദേഹം മുഴുവന്‍ മുള്ള് തെറിപ്പിച്ചാണ് മുള്ളന്‍പന്നി കളി തുടങ്ങിയത്.
ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ വൈറലായ ഒരു ചിത്രമുണ്ട്. കാക്കയാണോ പൂച്ചയാണോ ചിത്രത്തിലുള്ളതെന്ന് കാഴ്ചക്കാരെ കുഴപ്പിക്കുന്ന ചിത്രം. ചിലര്‍ ചിത്രത്തിലുള്ളത് കാക്കയാണെന്ന് പറയുമ്പോള്‍ ചിലരിത് പൂച്ചയാണെന്ന് പറഞ്ഞു.
വായുമലിനീകരണം യുവാക്കളില്‍ പക്ഷാഘാതം ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വായുമലിനീകരണത്തിലൂടെ യുവാക്കളിലെ ളള്ളിലുള്ള ധമനികളില്‍ മുറിവേല്ക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗുര്ഗാണിലെ ഫോര്‍ട്ടിസ് മെമ്മൊറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. പ്രവീണ്‍ ഗുപ്ത പറയുന്നു.
ഷോപ്പിംഗ് മാളിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്രാവിനെ ഇട്ടുവച്ചിരിക്കുന്ന ഭീമന് ടാങ്കിനുള്ളിലേക്ക് യുവതി വീഴുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ജിയാംസിംഗില് പ്രവര്‍ത്തിക്കുന്ന വ്യൂയി പ്ലാസയിലാണ് സംഭവം.
നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന് ചൈന. ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി’ റിപ്പോര്‍ട്ടു ചെയ്തു.