Currency

ഒടുവില്‍ ശുദ്ധ വായുവും വിപണിയിലെത്തി; നാല് കുപ്പിക്ക് വില 100 ഡോളര്‍

സ്വന്തം ലേഖകന്‍Friday, October 19, 2018 1:41 pm

ന്യൂസിലാന്റിലാണ് ശുദ്ധ വായു വില്‍പനയ്ക്ക് എത്തിയിട്ടുള്ളത്. നാല് കുപ്പിശുദ്ധവായുവിന് 100 ഡോളറാണ് വില (ഏതാണ്ട് 7,350 രൂപ). ന്യൂസിലാന്റിലെ ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കുപ്പിയിലാക്കിയ വായു വാങ്ങുന്നവര്‍ക്ക് ശ്വസിക്കാനുളള മാസ്‌കുകളോടെയുളള വില്‍ക്കപ്പെടുന്നത്.

രാജ്യത്തെ കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്നത്. ലോകമെങ്ങും ശുദ്ധവായു വില്‍പനയ്ക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡിലെ അതി പുരാതനമായ ദക്ഷിണ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു നേരിട്ട് ഈ ബോട്ടിലിലാണ് ശേഖരിച്ചതെന്ന് കുപ്പിയുടെ പുറത്ത് കുറിച്ചിട്ടുണ്ട്. കുപ്പികളിലാക്കിയ ശുദ്ധവായുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വായു ശേഖരിച്ചിരിക്കുന്ന ഈ പ്രദേശങ്ങള്‍ നാഗരികത തൊട്ടുതീണ്ടാത്തവയാണെന്നും മനുഷ്യവാസം നൂറ് കണക്കിന് കി.മീറ്റര്‍ അകലെയാണെന്നും കമ്പനി അവകാശപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x