മലിനീകരണം വഴി മുടി വളരുന്നതിനുള്ള പ്രോട്ടീനുകള്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. നഗരങ്ങളിലും വ്യവസായ മേഖലകളിലും താമസിക്കുന്നവരിലാണ് ഇത്തരത്തില്‍ കൂടുതലായി മുടി കൊഴിയുന്നതിനുള്ള സാധ്യത. മുടികൊഴിച്ചിലും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന ആദ്യത്തെ പഠനമാണിത്. മാഡ്രിഡില്‍ നടന്ന 28-ാമത് യൂറോപ്യന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച പഠനം അവതരിപ്പിച്ചത്.
നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരുമായി നമ്മള് സൂക്ഷിക്കുന്ന ബന്ധങ്ങളുടെ ആരോഗ്യമാണത്രേ ജീവിതത്തിലെ സന്തോഷം നിര്‍ണ്ണയിക്കുന്നത്. ബന്ധങ്ങള്‍ എത്രമാത്രം സമാധാനപരവും മനോഹരവുമാണോ അത്രമാത്രം സന്തോഷം നമ്മള് ജീവിത്തതില്‍ നേടുമത്രേ. ഇത്തരത്തിലുള്ള സന്തോഷം മാത്രമേ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കൂവെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.
ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും ക്രോണിക് ഷോര്‍ട്ട് സ്ലീപ് ഹൃദയധമിനികളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ഉറങ്ങുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകനായ ജാമി ഹിജ്മാന്‍സ് പറയുന്നു.
ഔഷധങ്ങളുടെ നേരിട്ടുള്ള ദുരുപയോഗം കാരണം മൂന്ന് വര്‍ഷത്തിനിടെ യു.എ.ഇയില്‍ കുറഞ്ഞത് 45 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 27 പേര് മരിച്ച 2013ലാണ് മരുന്ന് ദുരുപയോഗം മൂലമുള്ള മരണം കൂടുതല്‍ രേഖപ്പെടുത്തിയത്.
കുവൈറ്റിലെ ജീവകാരുണ്യപ്രവർത്തകനായ പ്രവാസി മലയാളി മാവേലിക്കര സ്വദേശി മനോജ് മാവേലിക്കര 2016 ലെ ഗർഷോം അവാർഡ് സ്വീകരിച്ചുകൊണ്ട് മലേഷ്യയിലെ മലാക്കയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്…
പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍. ഇതിന് പ്രധാന കാരണമായി കാണുന്നത് വിഷാദരോഗമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 15 മുതല്‍ 29 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് വിഷാദരോഗം മൂലമുള്ള ആത്മഹത്യ കൂടുതലായി കണ്ടു വരുന്നത്.
കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുന്ന ലോകനഗരങ്ങളില്‍ കൂടുതലും ഇന്ത്യയില്‍. തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ പരിസര നഗരമായ ഗുരുഗ്രാമാണ് ലോകത്തിലെ തന്നെ ഏറ്റവും അന്തരീക്ഷ മലിനീകരണം നേരിടുന്ന പട്ടണം. ഗാസിയബാദാണ് രണ്ടാമത്. പാകിസ്താനിലെ ഫൈസലാബാദ് മൂന്നാമതും.
ദിവസവും 500 മില്ലിഗ്രാമിന്റെ രണ്ടു വൈറ്റമിന്‍ സി ഗുളികകള്‍ വീതം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത് തടയാന്‍ സഹായിക്കും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയും.
കടല്‍ സമ്പത്തും മാലിന്യങ്ങളും വേര്‍തിരിച്ചെടുക്കാന്‍ ഇര്വിസ്ന് സാധിക്കും. സെന്‍സറിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇര്‍വിസ് തന്നെ അഞ്ച് ഭാഗങ്ങളായി വേര്‍തിരിച്ചെടുക്കും. സെന്‍സറിന്റെ സഹായത്തോടെ വലിപ്പമനുസരിച്ചാണ് വേര്‍തിരിക്കുന്നത്.
വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്ത കലാംസാറ്റ്-വി 2 വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ, നിര്‍മാണ ചെലവു ചുരുങ്ങിയ ഉപഗ്രഹം നിര്‍മിച്ച് ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ഇതോടെ ചരിത്രം കുറിക്കുകയായിരുന്നു.