ലോകത്ത് അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലെന്ന് പുതിയ സര്‍വേ. അമേരിക്കന്‍ ട്രാവല്‍ ഏജന്‍സി എക്സ്പീഡിയയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം ഇന്ത്യക്കാരും പറയുന്നത് കഴിഞ്ഞ വര്‍ഷത്തിന്റെ 60 ശതമാനവും യാത്രകള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ്.
കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് പുതിയ കണക്കുകള്‍. നേരത്തെ എട്ടില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധ സ്ഥിരീകരിച്ച സ്ഥാനത്ത് അത് അഞ്ചില്‍ ഒന്നെന്ന തോതിലാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നത്.
വായുമലിനീകരണം യുവാക്കളില്‍ പക്ഷാഘാതം ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വായുമലിനീകരണത്തിലൂടെ യുവാക്കളിലെ ളള്ളിലുള്ള ധമനികളില്‍ മുറിവേല്ക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗുര്ഗാണിലെ ഫോര്‍ട്ടിസ് മെമ്മൊറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. പ്രവീണ്‍ ഗുപ്ത പറയുന്നു.
ഷോപ്പിംഗ് മാളിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്രാവിനെ ഇട്ടുവച്ചിരിക്കുന്ന ഭീമന് ടാങ്കിനുള്ളിലേക്ക് യുവതി വീഴുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ജിയാംസിംഗില് പ്രവര്‍ത്തിക്കുന്ന വ്യൂയി പ്ലാസയിലാണ് സംഭവം.
നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന് ചൈന. ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി’ റിപ്പോര്‍ട്ടു ചെയ്തു.
ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം. ആസ്റ്റര്‍ ആശുപത്രികളില്‍ ചികില്‍സക്കെത്തിയ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ന്യൂസിലാന്റിലാണ് ശുദ്ധ വായു വില്പനയ്ക്ക് എത്തിയിട്ടുള്ളത്. നാല് കുപ്പിശുദ്ധവായുവിന് 100 ഡോളറാണ് വില (ഏതാണ്ട് 7,350 രൂപ). ന്യൂസിലാന്റിലെ ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.
ബാര്‍ക്ലേസ് ഹറൂണ്‍ ലിസ്റ്റ് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരങ്ങളേതെല്ലാമെന്ന് ഊഹിക്കാമോ?. ഹറൂണ്‍ ലിസ്റ്റില്‍ ഇടം നേടിയ 233 ധനികര്‍ താമസിക്കുന്ന മുംബൈ നഗരമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരമത്രേ.
യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് മേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. 2030 ഓടുകൂടി ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇവിടങ്ങളില്‍ ഇരട്ടിയാകുമെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഫാസ്റ്റ് ഫുഡ് സംസ്കാരം കുട്ടികളെ അമിതഭാരമുള്ളവരാക്കി തീര്‍ക്കുന്നതായി പഠനം. ഖത്തറില്‍ 44 ശതമാനം കുട്ടികള്‍ അമിത ഭാരമുള്ളവരെന്ന് പഠനം വ്യക്തമാക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് അമിത വണ്ണത്തിനും പൊണ്ണത്തടിക്കും പ്രധാന കാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ശിശുരോഗ ന്യൂട്രിഷന്‍ സ്പെഷ്യലിസ്റ്റ് ഡോ.മായാ ഇതാനി വ്യക്തമാക്കി.