Currency

കടലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ‘ഇര്‍വിസ് കപ്പല്‍’; ശ്രദ്ധാ കേന്ദ്രമായി 12 കാരന്റെ മാതൃക

സ്വന്തം ലേഖകന്‍Friday, February 1, 2019 12:52 pm

കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന്. ടണ്‍ കണക്കിന് മാലിന്യമാണ് വെളളത്തിലേക്ക് പുറംതളളുന്നത്. ഈ മാലിന്യം നിര്‍മാര്‍ജനം ചെയ്യപ്പെടാറുമില്ല. എന്നാല്‍ ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ലോകമെമ്പാടും തേടുമ്പോള്‍ മാതൃകയാവുകയാണ് ഈ ഇന്ത്യന്‍ വിദ്യാര്‍ത്ഥി. എര്‍വിസ് എന്ന് പേരിട്ടിരിക്കുന്ന കപ്പലിന്റെ മാതൃകയാണ് വലിയ ജലാശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പൂനൈ സ്വദേശിയായ ഹാസിഖ് കാസി എന്ന ഈ 12 കാരന്‍ മുന്നോട്ടു വയ്ക്കുന്നത്.

ചില അടിസ്ഥാന ഭൗതികശാസ്ത്ര തിയറികള്‍ പ്രകാരം അഭികേന്ദ്ര ബലം അടിസ്ഥാനമാക്കിയാണ് എര്‍വിസ് പ്രവര്‍ത്തിക്കുന്നത്. ഒരു മള്‍ട്ടി-സ്റ്റേജ് ക്ലീനറാണ് ഇതിന്റെ പ്രധാനഭാഗം, അത് വ്യത്യസ്ത വലിപ്പത്തിലുള്ള മാലിന്യങ്ങളെ വേര്‍തിരിക്കാനും അതു വിഘടിപിക്കാനുമായിട്ടുള്ള സംവിധാനമായി അത് പ്രവര്‍ത്തിക്കുന്നു. കടല്‍ സമ്പത്തും മാലിന്യങ്ങളും വേര്‍തിരിച്ചെടുക്കാന്‍ ഇര്‍വിസ്ന് സാധിക്കും. സെന്‍സറിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇര്‍വിസ് തന്നെ അഞ്ച് ഭാഗങ്ങളായി വേര്‍തിരിച്ചെടുക്കും. സെന്‍സറിന്റെ സഹായത്തോടെ വലിപ്പമനുസരിച്ചാണ് വേര്‍തിരിക്കുന്നത്. മാലിന്യത്തിന് പുറമെ ജലവും കടല്‍സമ്പത്തും വേര്‍തിരിച്ചറിയാനും സെന്‍സറുകള്‍ സഹായിക്കും. ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഏതൊരു ജലാശയത്തിലായും ഈ ഉപകരണം ഉപയോഗിക്കാന്‍ കഴിയുമെന്നും ഹസാഖ് കാസി പറയുന്നു.

12 വയസ്സ് മാത്രം പ്രായമുളള ഹാസിക് കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കടല്‍ വൃത്തിയാക്കുന്നതിനും സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. നാഷനല്‍ ജിയോഗ്രാഫി ചാനലില്‍ രണ്ട് വര്‍ഷം മുമ്പ് കടല്‍ മാലിന്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടതിന് ശേഷമാണ് ഹാസിഖ് കാസി മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലും നാട്ടിലും മൃഗങ്ങള്‍ക്കുണ്ടാക്കുന്ന പ്രതികൂല സാഹചര്യങ്ങളായാരുന്നു തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും 12 കാരന്‍ പറയുന്നു.

പുണെയിലെ 5ാംക്ലാസ് വിദ്യാര്‍ത്ഥിയാണ് നിലവില്‍ ഹാസിഖ് കാസി. അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ പുരോഗമനപരമായ ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ടിഇഡി കോണ്‍ഫറന്‍സില്‍ ആശയം അവതരിപ്പിച്ച പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഹാസിഖ് കാസി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x