
വായുമലിനീകരണം യുവാക്കളില്‍ പക്ഷാഘാതം ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വായുമലിനീകരണത്തിലൂടെ യുവാക്കളിലെ ളള്ളിലുള്ള ധമനികളില്‍ മുറിവേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗുര്‍ഗാണിലെ ഫോര്‍ട്ടിസ് മെമ്മൊറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. പ്രവീണ്‍ ഗുപ്ത പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പക്ഷാഘാതം സംഭവിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നു. വായുമലിനീകരണം, പുകവലിയുടെ ഉപയോഗം എന്നിവയാണ് യുവാക്കളില്‍ പക്ഷാഘാതം ഉണ്ടാക്കാനുള്ള പ്രധാനം കാരണമെന്ന് ഡോ. പ്രവീണ്‍ അഭിപ്രായപ്പെടുന്നു.
വായുമലിനീകരണം ആസ്മ രോഗികളുടെ എണ്ണം കൂട്ടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലകളിലും വായുമലിനീകരണം കൂടി വരികയാണ്. അതുകൊണ്ട് തന്നെ യുവാക്കളില്‍ പക്ഷാഘാതം സംഭവിച്ചുള്ള മരണങ്ങള്‍ ഉയര്‍ന്നു വരികയാണെന്നും അദ്ദേഹം പറയുന്നു.
വായുമലിനീകരണം ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂട്ടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഇതിന് മുമ്പ് നടത്തിയ പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.