സര്‍ബത്തിലും ഫലൂദയിലും കാണുന്ന ‘കസ് കസ്’ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും പ്രയോജനപ്രദമാണ്. ഇരുമ്പും മഗ്നീഷ്യവും സെലീനിയവും നിരോക്സീകാരികള്‍, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഉപകാരപ്രദങ്ങളായ മറ്റു ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്.
രാജ്യത്ത് ഹൃദയാഘാത സാധ്യത ഏറ്റവും കൂടിയ സംസ്ഥാനം കേരളമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയേറെ. ഹൃദയാഘാത സാധ്യത കുറഞ്ഞ സംസ്ഥാനം ജാര്ഖണ്ഡെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. അധികം സമയം കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നു പറയുന്നത്.
സ്മാര്‍ട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന സമയത്ത് ഫോണില്‍ നോക്കി ഏറെ നേരം വൈകിയേ നാം ഉറങ്ങാറുള്ളു. ഇങ്ങനെ ഉറക്കം കുറയുന്നതോടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.
പണ്ട് ചായ എന്നാല്‍ കട്ടന്‍ അല്ലെങ്കില്‍ പാല് എന്ന രണ്ട് വഗഭേതങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് വഗഭേതങ്ങളില്‍ ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീന്‍ ടീ, ജിഞ്ജര്‍ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികള്‍ വന്നുകഴിഞ്ഞു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്. നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേകത. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണെന്നാണ് ടീബോക്സ്.കോം […]
സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി പടര്‍ന്നു പിടിക്കുകയാണ് നിപ വൈറസ്. ഈ രോഗം പടര്‍ന്ന് പിടിക്കുമ്പോഴും എങ്ങനെയാണ് ഈ വൈറസ് പരക്കുന്നത്, എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ എന്നിവ എന്താണെന്ന് അധികമാര്‍ക്കും അറിയില്ല.
ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. സംസ്ഥാനത്ത് മൂന്നില്‍ ഒരാള്‍ പ്രമേഹരോഗിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം വിവിധതരം പനികള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.
ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. ആരോഗ്യ സുരക്ഷയില്‍ ഏറ്റവും മോശം അവസ്ഥയില്‍ ഉത്തര്‍പ്രദേശും രാജസ്ഥാനുമാണ്. നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യഫല സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മാതാപിതാക്കള്‍ മക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത് കുട്ടികളില്‍ മാനസിക പിരിമുറക്കം വര്‍ദ്ധപ്പിക്കാന്‍ കാരണമാകുന്നതായി വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മാതാപിതാക്കളുടെ സമ്മര്‍ദം കുട്ടികളുടെ ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കാറുണ്ടെന്നാണ് കൗണ്‍സിലിംഗ് വിദഗ്ധര്‍ പറയുന്നത്.