
പണ്ട് ചായ എന്നാല്‍ കട്ടന്‍ അല്ലെങ്കില്‍ പാല്‍ എന്ന രണ്ട് വഗഭേതങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് വഗഭേതങ്ങളില്‍ ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീന്‍ ടീ, ജിഞ്ജര്‍ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികള്‍ വന്നുകഴിഞ്ഞു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്.
നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേകത. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണെന്നാണ് ടീബോക്സ്.കോം സ്ഥാപകന്‍ കൗശല്‍ ദുഗര്‍, ചായ വിദഗ്ധന്‍ റിഷവ് കാനോയി എന്നിവര്‍ പറയുന്നത്.
ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുക, ആംഗ്സൈറ്റി, ആസ്മ, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണ് ബ്ലൂ ടീ എന്നാണ് പറയുന്നത്. മാത്രമല്ല, മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഈ ചായ നല്ലതാണ്. ബട്ടര്‍ഫ്ളൈ പീ ടീ എന്നും ഇതിന് പേരുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.