Currency

കുട്ടികളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കുന്നതായി വിദഗ്ധര്‍

സ്വന്തം ലേഖകന്‍Wednesday, February 7, 2018 12:43 pm

മാതാപിതാക്കള്‍ മക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത് കുട്ടികളില്‍ മാനസിക പിരിമുറക്കം വര്‍ദ്ധപ്പിക്കാന്‍ കാരണമാകുന്നതായി വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മാതാപിതാക്കളുടെ സമ്മര്‍ദം കുട്ടികളുടെ ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കാറുണ്ടെന്നാണ് കൗണ്‍സിലിംഗ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം മാനസിക പിരിമുറുക്കത്തിന് പ്രതിവിധി മരുന്നല്ലെന്നും കുട്ടികളെ അടുത്തറിയുകയാണ് വേണ്ടതെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

അണുകുടംബങ്ങളിലേക്ക് നാം മാറിയതോടെയാണ് കുട്ടികളില്‍ മാനസിക പരിമുറക്കം വര്‍ദ്ധിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ അവന്റെ പാത നിശ്ചയിക്കുകയും, അവര്‍ വരച്ച വഴിയേ നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നടക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു.

എല്ലാ രംഗത്തും തങ്ങളുടെ മക്കള്‍ മറ്റുള്ളവരെക്കാള്‍ മുന്‍പന്തിയിലെത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം കുട്ടികളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നു. ഈ സാഹചര്യം കുട്ടികളില്‍ കുറച്ചൊന്നുമല്ല മാനസിക പരിമുറക്കത്തിലേക്ക് എത്തിക്കുന്നത്. പലപ്പോഴും ഇത് കുട്ടികളുടെ ആത്മഹത്യവരെ എത്തിക്കുന്നു.

കുട്ടികളെ താല്‍പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ പല മാതാപിതാക്കളും ഇന്ന് ശ്രമിക്കാറില്ല. അതിനാല്‍ കുട്ടികളെ അടുത്തറിയുക എന്നൊരു പോംവഴി മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി ഡോക്ടര്‍മാര്‍ പോലും കാണുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x