വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഹാരി പേര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകയായ ഡോക്ടര്‍ സിയേറ ഡഫി നടത്തിയ ഗവേഷണത്തിലാണ് തേനീച്ചയില്‍ നിന്നുള്ള വിഷത്തിന് സ്തനാര്‍ബുദകോശത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കി. ലോകമെങ്ങുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്.
ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി. കര്‍ഷകദിനം കൂടിയായ ഇന്ന് കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കര്‍ഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്.
കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം. ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരും.
ഗര്‍ഭ പാത്രത്തില്‍ നിന്ന് നിര്‍ത്താത്ത കരച്ചിലോടെയാവും ചോരക്കുഞ്ഞുങ്ങള്‍ പുറത്തെത്തുക. എന്നാല്‍ അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഉടന്‍ ഡോക്ടറെ കട്ടകലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്. ഫെബ്രുവരി 13ന് റിയോഡി ജനീറോയില്‍ ജനിച്ച ഇസബെല്ല പേരേര ഡി ജീസസ് ആണ് ഇത്തരത്തില്‍ ഡോക്ടറെ ദേഷ്യപ്പെട്ട് നോക്കുന്നത്.
തങ്ങളുടെ എല്ലാ ഓമനമൃഗങ്ങളെയും മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ജനങ്ങള്‍. കണ്ണുമാത്രം പുറത്ത് കാണാവുന്ന രീതിയില്‍ മാസ്ക് ധരിച്ച് സഞ്ചരിക്കുന്ന പൂച്ചയുടെയും പട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപകമായി പ്രചരിക്കുന്നത്. ചില ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്.
ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വീഡിയോയിലുള്ളത്. ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓജോളില്‍ നിന്ന് കാത്തിരുന്നു കിട്ടിയ ഒരേയൊരു ഓര്‍ഡര്‍ അനുസരിച്ച് സാധനം വാങ്ങി എത്തിക്കാനായി തുടങ്ങിയപ്പോള്‍ ഉപഭോക്താവ് അത് റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഡെലിവറി ജീവനക്കാര്‍ വഴിയിലിരുന്ന് പൊട്ടിക്കരഞ്ഞത്.
അമിതവണ്ണമുള്ള ഈ പൂച്ച വ്യായാമം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അണ്ടര്‍വാട്ടര്‍ ട്രെഡ്മില്ലിലാണ് സിന്‍ഡറിന്റെ വ്യായാമം. സിന്‍ഡര്‍ ഗെറ്റ്സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ വന്ന ആറ് സെക്കന്‍ഡ് ക്ലിപ്പാണ് വൈറലായിരിക്കുന്നത്.
‘ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുന്നതിനിടെ ചില അപ്രതീക്ഷിത ബ്രേക്കിംഗ് ന്യൂസുകള്‍ സംഭവിക്കാറുണ്ട്’ എന്ന് കുറിച്ചുകൊണ്ട് എംഎസ്എന്‍ബിസി തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. ജോലി ചെയ്യുന്ന അമ്മമാരുടെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ കമന്റുകളാണ് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് പലരും എഴുതിയിരിക്കുന്നത്.
പലപ്പോഴും ഈ തര്‍ക്കങ്ങളില്‍ വിജയിക്കുന്നത് ‘കാപ്പി’ ടീം തന്നെയായിരിക്കും. ഉണര്‍വേകാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനിന്റെ കൂട്ടുപിടിച്ചാണ് ഈ സംവാദങ്ങളിലെല്ലാം കാപ്പി ടീം വിജയിക്കുന്നത്. എന്നാല്‍ ചായ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ പഠന റിപ്പോര്‍ട്ട്. കാപ്പി പ്രേമികളേക്കാള്‍ മിടുക്കര്‍ ചായ പ്രേമികളെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപൂരിലെ യോംഗ് ലൂ ലിന് സര്‍വകലാശാല നടത്തിയ പഠനം.