നഗരസഭാ നോട്ടീസിന് ഉടമയോ പ്രതിനിധിയോ പ്രതികരിക്കാതിരുന്നാല്‍ കെട്ടിടം പൊളിക്കാന്‍ നഗരസഭക്ക് അധികാരമുണ്ട്. ഇതിന് വേണ്ട ചെലവും നിയമപരമായ പിഴയുമടക്കം ഉടമയില്‍ നിന്ന് ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
മസ്കത്ത്: ഒമാനില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടുള്ളൂവെന്ന് മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും. മസ്കത്ത് നഗരസഭ കരാറുകാര്‍ക്കും ഉടമകള്‍ക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിള്ളലുകള്‍ വീണതും താമസിക്കാന്‍ സുരക്ഷിതമല്ലാത്തതുമായ നിരവധി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് നഗരസഭ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഭാഗികമായോ പൂര്‍ണമായോ പഴകിപൊളിഞ്ഞതും താമസക്കാര്‍ക്കും അയല്‍വാസികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതുമായ കെട്ടിടങ്ങള്‍ ഉടമയുടെയോ പ്രതിനിധിയുടെയോ ചെലവില്‍ പൊളിച്ചുനീക്കണമെന്നാണ് നിയമം നിര്‍ദേശിക്കുന്നത്. അതേസമയം നഗരസഭാ നോട്ടീസിന് ഉടമയോ പ്രതിനിധിയോ പ്രതികരിക്കാതിരുന്നാല്‍ കെട്ടിടം പൊളിക്കാന്‍ നഗരസഭക്ക് അധികാരമുണ്ട്. ഇതിന് വേണ്ട ചെലവും നിയമപരമായ പിഴയുമടക്കം ഉടമയില്‍ നിന്ന് ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
താമസയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗുരുതര സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.