Currency

ക്രൂഡ് ഓയില്‍ കയറ്റുമതി 15% കുറയ്ക്കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Monday, March 27, 2017 12:35 pm

മസ്‌കത്ത്: ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കറയ്ക്കാന്‍ തീരുമാനം. വരുന്ന ജൂണ്‍ ആരംഭിക്കുന്നതോടെ ക്രൂഡ് ഓയില്‍ കയറ്റുമതി 15% കുറയ്ക്കാനാണ് എണ്ണ – പ്രകൃതിവാതക മന്ത്രാലയത്തിന്റെ തീരുമാനം.

ഒപെക്ക് അംഗങ്ങളായ എണ്ണയുല്‍പാദന രാഷ്ട്രങ്ങളുമായി ഉല്‍പാദന നിയന്ത്രണം സംബന്ധിച്ചുള്ള കരാര്‍ നിലനില്‍ക്കുന്നതും സൊഹാര്‍ റിഫൈനറിയുടെ വിപുലീകരണ ജോലികള്‍ പൂര്‍ത്തിയായതോടെ അവിടേക്ക് അധിക എണ്ണ ആവശ്യമായി വരുന്നതും പരിഗണിച്ചാണ് ഉല്‍പാദനത്തില്‍ കുറവു വരുത്തുന്നത്.

കയറ്റുമതിയില്‍ വീണ്ടും കുറവുവരുത്തുന്നതു ചൈനയിലേക്കുള്ള കയറ്റുമതിയുടെ അളവും കുറയ്ക്കും. നിലവില്‍ ഒമാനി ക്രൂഡിന്റെ 90% ഇറക്കുമതി ചെയ്യുന്നതു ചൈനയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x