Currency

ഒമാനിലെ പ്രവാസികളില്‍ ബംഗ്ലാദേശികള്‍ ഒന്നാമത്; തൊഴില്‍ നിയമം ഇന്ത്യക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍Wednesday, May 10, 2017 1:04 pm

മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം ഒമാനില്‍ 704,254 ലക്ഷം ബംഗ്ലാദേശുകാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 689,201 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് പാകിസ്താന്‍കാരാണ്. 2013 നവംബറില്‍ ഒമാനിലെ ബംഗ്ലാദേശികളുടെ എണ്ണം 496,761 ആയിരുന്നു. ഇന്ത്യക്കാരുടെ എണ്ണം 600,34 ഉം.

ഒമാന്‍: രാജ്യത്തെ പ്രവാസികളില്‍ ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശികള്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശികള്‍ മുന്നിലെത്തിയത്.

മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം ഒമാനില്‍ 704,254 ലക്ഷം ബംഗ്ലാദേശുകാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 689,201 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് പാകിസ്താന്‍കാരാണ്. 2013 നവംബറില്‍ ഒമാനിലെ ബംഗ്ലാദേശികളുടെ എണ്ണം 496,761 ആയിരുന്നു. ഇന്ത്യക്കാരുടെ എണ്ണം 600,34 ഉം.

അതേസമയം തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരുടെ ഒമാനിലേക്കുള്ള പ്രവാസം കുറഞ്ഞത്. എന്നാല്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ തയാറായി മുന്നോട്ട് വരുന്നതാണ് ബംഗ്ലാദേശികളെ തൊഴിലുടമകള്‍ക്ക് പ്രിയങ്കരരാക്കുന്നത്. എതോപ്യന്‍സ്, ഇന്തോനേഷ്യന്‍സ്, ഫിലിപ്പിനോസ്, ഈജിപ്ഷ്യന്‍സ്,നേപ്പാളികള്‍, ശ്രീലങ്കക്കാര്‍ എന്നിവരാണ് ഒമാനിലെ മറ്റ് പ്രവാസികള്‍.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x