ദിവസവും രാത്രി ഒമാന്‍ സമയം 12.40 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയില്‍ തിരിച്ചത്തെും. അതേസമയം സ്‌കൂള്‍ അവധിക്കാലമായ ജൂണ്‍, ജുലൈ മാസങ്ങളിലുള്‍പ്പടെയുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ബുക്കിങ് ലഭ്യമാണ്.
സലാല: ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് ഒമാന്‍ എയര്‍ കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നിലവില്‍ സലാലയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
ദിവസവും രാത്രി ഒമാന്‍ സമയം 12.40 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയില്‍ തിരിച്ചത്തെും. അതേസമയം സ്‌കൂള്‍ അവധിക്കാലമായ ജൂണ്‍, ജുലൈ മാസങ്ങളിലുള്‍പ്പടെയുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ബുക്കിങ് ലഭ്യമാണ്. റിട്ടേണ്‍ ടിക്കറ്റിന് 128 റിയാലും വണ്‍വേക്ക് 80 റിയാലുമാണ് നിരക്ക്. മുപ്പത് കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗുമാണ് ഒരു ടിക്കറ്റിന് അനുവദിക്കുക.
ഒമാന്‍ എയറിന്റെ കോഴിക്കേട്ടേക്ക് നേരിട്ടുള്ള സര്‍വീസ് മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. സലാലയില്‍ നിന്ന് മലബാറിലേക്കുള്ള യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.