
താനെ: നാളെ മധ്യറെയില്‍വേയിലെ ഹാര്‍ബര്‍ ലൈനിലും മെയിന്‍ ലൈനിലും ട്രെയിന്‍ ഗതാഗതം തടസപ്പെടും. ഹാര്‍ബര്‍ ലൈനില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെയും താനെ-കല്യാണ്‍ സ്ലോ ലൈനില്‍ 11.30 മുതല്‍ 4.30 വരെ പന്‍വേല്‍-വാശി റൂട്ടിലുമാണ് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നത്.
ബ്ലോക്കുകള്‍ കാരണം സബര്‍ബന്‍ ട്രെയിനുകളില്‍ പതിവിലും അധികം തിരക്ക് അനുഭവപ്പെടും. യാത്രക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഫുട്ബോര്ഡില് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ബ്ലോക്ക് സമയത്ത് പന്‍വേല്‍- അന്ധേരി സര്‍വീസുകള്‍ റദ്ദാക്കും. അതേസമയം ഛത്രപതി ശിവാജി മഹാരാജ് ടര്‍മിനസ് മുബൈ- വാശി സെക്ഷനില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.