Currency

എരുമേലിയില്‍ വിമാനത്താവളം; കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻWednesday, November 16, 2016 4:11 pm

എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ന്യൂഡല്‍ഹി: എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്യോമമാര്‍ഗം എത്തുന്നതിന് വേണ്ടിയുള്ള സൗകര്യാര്‍ത്ഥം എരുമേലിയില്‍ വിമാനത്താവളം നിർമ്മിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചതായി കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം കണ്ടെത്തിയാല്‍ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി) അടക്കമുള്ളവ നല്‍കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എരുമേലിയില്‍ വിമാനത്താവളത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം രേഖാമൂലം കേന്ദ്രത്തെ അറിയിക്കും. ആറന്‍മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “എരുമേലിയില്‍ വിമാനത്താവളം; കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി”

  1. Joe says:

    Great idea! Now I can visit my in-laws more often!

  2. Joseph Thekkekandam says:

    This would be a great gateway to the Eastern part of Kerala and will be a remarkable help to the many tens of thousands of Sabarimala devotees from all over India. So many international travelers will benefit as well.

Comments are closed.

Top
x