Currency

ക്രിസ്മസ് അവധി: ട്രെയിനുകളില്‍ ടിക്കറ്റ് തീര്‍ന്നു; പ്രത്യേക സര്‍വീസ് പ്രതീക്ഷയില്‍ മലയാളികള്‍

സ്വന്തം ലേഖകന്‍Wednesday, October 24, 2018 11:44 am
train3

ബംഗളൂരു: ക്രിസ്മസ് അവധിക്ക് രണ്ടുമാസം ശേഷിക്കേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് തീര്‍ന്നു. അവധിയോടനുബന്ധിച്ച് റെയില്‍വേ പ്രത്യേക സര്‍വീസ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ബംഗളൂരു മലയാളികള്‍. ബംഗളൂരുവില്‍നിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസില്‍ മാത്രമാണ് ടിക്കറ്റുകള്‍ ലഭ്യമായുള്ളത്. എന്നാല്‍, ഡിസംബര്‍ 22-ന് ഈ ട്രെയിനിലും വെയ്റ്റിങ് ലിസ്റ്റാണ്.

കേരള, കര്‍ണാടക ആര്‍.ടി.സി.കളില്‍ റിസര്‍വേഷന്‍ തുടങ്ങാന്‍ ഇനിയും ഒരുമാസത്തോളം കാത്തിരിക്കണം. സ്വകാര്യ ബസുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കൂടുതലുണ്ടാകാന്‍ സാധ്യതയുള്ള ഡിസംബര്‍ 22-ന് എറണാകുളത്തേക്ക് നിലവില്‍ രണ്ടായിരം രൂപയ്ക്കടുത്താണ് ചില സ്വകാര്യ ബസുകളിലെ നിരക്ക്.

അവധിയോടടുക്കുമ്പോള്‍ ഇത് ഇരട്ടിയാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. യാത്രയ്ക്ക് 30 ദിവസം മുമ്പാണ് ആര്‍.ടി.സി. ബസുകളില്‍ റിസര്‍വേഷന്‍ തുടങ്ങുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുകളും നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x