Currency

പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് പോസിറ്റീവ് അല്ലെന്ന സെർട്ടിഫിക്കറ്റ് നിർബന്ധം

സ്വന്തം ലേഖകൻTuesday, May 5, 2020 8:50 pm
Covid-test-certificate-for-Indians
XAddprint

പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനു മുൻപ് കോവിഡ് പരിശോധന നിർബന്ധമാണെന്ന് കേന്ദ്രമന്ത്രി പ്രവാസികാര്യ സഹമന്ത്രി വി മുരളീധരൻ. തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നവർ കോവിഡ് പരിശോധന നടത്തി സെർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടിവരും. അന്തിമ തീരുമാനം ഐ സി എം ആറിന്റേതാണെന്നും മുരളീധരൻ പറഞ്ഞു.  ഇന്ത്യയിൽ നിന്നുള്ള പരിശോധക സംഘത്തെ വിദേശത്തേക്ക് അയക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ വ്യക്തമാക്കി. കൂടുതൽ മാർഗ നിർദേശങ്ങൾ ഐ സി എം ആർ ബുധനാഴ്ച  പുറത്തിറക്കുമെന്നും വി മുരളീധരൻ അറിയിച്ചു.

കോവിഡ് പരിശോധന നടത്തുന്നതിനുണ്ടാകുന്ന ചെലവുകളും ഇന്ത്യയിലേക്ക് മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ വഹിക്കേണ്ടിവരും.  

പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് മെയ് ഏഴ് മുതലാണ് ആരംഭിക്കുന്നത്. യു എ യിൽ നിന്നാകും ആദ്യ സംഘം. കേരളത്തിലേക്കായിരിക്കും ആദ്യ സംഘം എത്തുക. സർക്കാർ നിർദേശിക്കുന്ന ക്വാറന്റൈൻ സംവിധാനത്തിൽ സ്വന്തം ചെലവിൽ 14  ദിവസം താമസിച്ചുകൊള്ളാമെന്ന സമ്മതപത്രം നൽകിയാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x