തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൂടിയെത്തും. സംസ്ഥാനത്തിന് ആശ്വാസമായി 4,06,500 ഡോസ് വാക്‌സിനുകള്‍ ആണ് ഇന്നെത്തുക. കൊവിഷീല്‍ഡ് വാക്‌സിനുകളാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഇന്ന് 611 കേന്ദ്രങ്ങളിലാണ് മരുന്ന് വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുക. വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് വഴി വാക്‌സിനുകള്‍ നല്‍കും. ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി.
കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.