Currency

അബുദാബിയില്‍ 50 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സീന്‍ വീട്ടിലെത്തിക്കും

സ്വന്തം ലേഖകന്‍Monday, March 29, 2021 11:26 am

അബുദാബി: എമിറേറ്റില്‍ താമസിക്കുന്ന 50 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സീന്‍ വീട്ടിലെത്തിക്കും. സേവനത്തിനായി 800 50 നമ്പറില്‍ വിളിക്കാവുന്നതാണ്. അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയാണ് വീട്ടിലെത്തി വാക്‌സീന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

നേരത്തെ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായിരുന്നു ഈ സേവനം. ഹോട്ട് ലൈനില്‍ വിളിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വീട്ടിലെത്തി വാക്‌സീന്‍ നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x