Currency

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30

സ്വന്തം ലേഖകന്‍Saturday, June 30, 2018 1:02 pm

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ജൂണ്‍ 30നു മുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ അനുവദിച്ചേക്കില്ല.

അവസാന ദിവസമായിട്ടും ഇതുവരെ തീയതി നീട്ടി നല്‍കുകയോ പുതിയ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ബോര്‍ഡ് ചെയ്തിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ തീര്‍പ്പായാല്‍ മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x