ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ബന്ധിപ്പിക്കാത്തവർക്ക് ഇന്ന് മുതൽ വലിയ തുകയുടെ ഇടപാടുകൾ നടത്തുക ബുദ്ധിമുട്ടാകും. പോസ്റ്റ് ഓഫീസുകളിലെ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്.
ന്യൂഡൽഹി: പാൻകാർഡും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ബന്ധിപ്പിക്കാത്തവർക്ക് ഇന്ന് മുതൽ വലിയ തുകയുടെ ഇടപാടുകൾ നടത്തുക ബുദ്ധിമുട്ടാകും.
ബേസിക് സേവിംഗ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ ഒഴികെയുള്ള എല്ലാ സേവിംഗ് അക്കൗണ്ട് ഉടമകളും പാൻകാർഡ് വിവരം ബാങ്കുകൾക്ക് നൽകണമെന്ന് കേന്ദ്രസർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
പാൻ നമ്പർ ഇല്ലാത്തവർ, ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നൽകണമെന്നായിരുന്നു നിർദേശം. ഇത് രണ്ടും ചെയ്യാത്ത അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾക്ക് ബുദ്ധിമുട്ട് നേരിടും.
ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെ പോസ്റ്റ് ഓഫീസുകളിലെ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. സംശയകരമായ നിക്ഷേപങ്ങളെ വേഗത്തിൽ തിരിച്ചറിയുന്നതിനാണ്, പ്രത്യക്ഷ നികുതി ബോർഡ് ഇത്തരമൊരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.