Currency

ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

സ്വന്തം ലേഖകന്‍Thursday, November 30, 2017 12:04 pm

നബിദിനം പ്രമാണിച്ച് ഒന്നാം തീയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നേ ദിവസം എംജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയതായും പ്രചരണമുണ്ടായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് കേരള സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. നബിദിനം പ്രമാണിച്ച് ഒന്നാം തീയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നേ ദിവസം എംജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയതായും പ്രചരണമുണ്ടായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

ഡിസംബര്‍ ഒന്നിനു പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഏറെ സംശയങ്ങള്‍ ഉയര്‍ന്നപ്പോഴാണു സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x