
ന്യൂഡൽഹി: വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും ലഭ്യമാക്കിയിരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) വിമാനകമ്പനികൾക്കു നിർദേശം നൽകി. യാത്രക്കാര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിജിസിഎ ലളിത് ഗുപ്ത പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഹിന്ദി ഭാഷയിലുള്ള പത്രമാസികകള്‍ വിമാനങ്ങളില്‍ നല്‍കാതിരിക്കുന്നത് ദേശീയ ഭാഷ സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
എയര്‍ഇന്ത്യയുടെ ആഭ്യന്തര എക്കോണമി ക്ലാസില്‍ സസ്യേതര വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിക്കൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ഹിന്ദി പത്രമാസികകള്‍ വിമാനത്തിൽ നിർബന്ധമാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.