വിമാനത്തില്‍ സെല്‍ഫി, ഫോട്ടോയെടുപ്പ് എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആലോചിക്കുന്നു.
ന്യൂഡല്‍ഹി: വിമാനത്തില്‍ സെല്‍ഫി, ഫോട്ടോയെടുപ്പ് എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം വിമാനക്കമ്പനികള്‍ക്ക് ഉടന്‍ തന്നെ കൈമാറിയേക്കും.
നിലവിൽ വിമാനത്തില്‍ ഫോട്ടോയെടുപ്പിന് നിയന്ത്രണമുണ്ട്. എന്നാല്‍ യാത്രക്കാരും ജീവനക്കാരും പൈലറ്റുമടക്കം ഇവ ലംഘിക്കുന്നതിനെ തുടര്‍ന്നാണ് ഡിജിസിഎ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
അടുത്തയിടെ ഒരു പ്രമുഖ എയര്‍ലൈനിലെ ആറു പൈലറ്റുമാര്‍ കുടുംബസമേതം കോക്പിറ്റിനുള്ളിലിരുന്ന് സെല്‍ഫിയെടുത്തത് വിവാദമായിരുന്നു. ഇതേതുടർന്നാണു കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഡിജിസിഎ ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.