ഇന്ത്യൻ ബിസിനസുകാർ യുകെയിലേക്ക് നടത്തുന്ന യാത്രകൾ സുഗമമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.
ന്യൂഡൽഹി/ലണ്ടൻ: ഇന്ത്യൻ ബിസിനസുകാർ യുകെയിലേക്ക് നടത്തുന്ന യാത്രകൾ സുഗമമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന തെരേസാ മേയ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഇന്ത്യ-യുകെ ടെക് സമിറ്റ് 2016 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് കമ്പനികള്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിൽ രണ്ട് ബില്യണ്‍ പൗണ്ടിന്റെ (16,500 കോടിയോളം രൂപ) നിക്ഷേപം നടത്തുമെന്നും രാജ്യത്ത് സ്മാര്‍ട്ട് സിറ്റികള്‍ കൊണ്ടുവരുന്നതിനും ബ്രിട്ടന്റെ സഹകരണമുണ്ടാകുമെന്നും അവർ അറിയിച്ചു. ഇന്ത്യക്ക് ഇപ്പോള്‍ യുകെയുമായി ഏറ്റവും നല്ല വിസ സേവനങ്ങളാണുള്ളതെന്നും രാജ്യത്തിന്റെ ആവശ്യങ്ങള്‍ ബ്രിട്ടൺ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും വിസ നല്‍കല്‍ പ്രക്രിയ അതിവേഗത്തിലാക്കുന്നുണ്ടെന്നും തെരേസ മെയ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.