ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40 ശതമാനത്തിന്റെ ഇളവാണ് ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഫറിന്മേലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി: വാർഷിക അഡ്വാന്‍സ് ബുക്കിംഗ് ടിക്കറ്റുകളിൽ ഇന്ത്യാക്കാര്‍ക്ക് വേണ്ടി പ്രത്യേക ഇളവുകളുമായി എമിറേറ്റ്സ് എയർലൈൻസ്. ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40 ശതമാനത്തിന്റെ ഇളവാണ് ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വാര്‍ഷിക അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 3നും 2017 ജൂണ്‍ 29നും മദ്ധ്യേയുള്ള റിട്ടേണ്‍ ഇക്കണോമി, ബിസിനസ്സ് ക്ലാസ്സ് യാത്രകള്‍ക്ക് ഡിസംബര്‍ പത്തിനു മുന്‍പ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. മിഡില്‍ ഈസ്റ്റ്- 13,550, യൂറോപ്പ് – 29,500, യു എസ് എ – 53,500 എന്നിങ്ങനെയാണ് നിരക്കിളവുകൾ.
ഓസ്ട്രേലിയ, യു എസ്, യൂറോപ്പ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും എമിറേറ്റ്സ് പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റുഡന്റ്സ് ഐഡന്റിറ്റി കാർഡ് ഹാജരാക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ അധികം യാത്രാസാധനങ്ങള്‍ ഒപ്പം കൊണ്ടു പോകാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Very nice article, exactly what I wanted to find.
Thank you for the good writeup. It in fact was a amusement account it.
Look advanced to far added agreeable from you! By the way, how can we communicate?