
ന്യൂഡല്‍ഹി: ഇന്ത്യയിലെ യാത്രികരെ ആകര്‍ഷിക്കാന്‍ എമിറേറ്റ്സ് സൂപ്പര്‍ സെല്‍ പ്രൊമോഷന് ആരംഭിച്ചു. 2019 മാര്‍ച്ച് 6 നും 2019 മാര്‍ച്ച് 31 നും2019 മാര്‍ച്ച് 8 നും 2019 ജൂണ്‍ 30 നും ഇടയില്‍ ബുക്ക് ചെയുന്ന ടിക്കറ്റുകള്‍ക്കാണ് പ്രത്യേക ഇളവുകള്‍. ന്യൂയോര്‍ക്ക്, ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലേക്കുള്ള എകണോമി നിരക്കുകള്‍ 65,128 രൂപ, 47,470 രൂപ, 70,116 രൂപ എന്നിങ്ങനെയാണ്.
പാരീസ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് നിരക്കുകള്‍ യഥാക്രമം 239,873, 138,649, 122,385 എന്നിങ്ങനെയാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും ആവേശകരമായ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ എമിറേറ്റ്സിന്റെ വിപുലമായ നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ആസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാര്ക്ക്, ഈജിപ്ത്, ഹംഗറി, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലാന്റ്, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി രാജ്യങ്ങള്‍ ഈ എക്സ്ക്ലൂസിവ് പ്രമോഷനില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ എമിറേറ്റ്സ് ഫ്ലൈറ്റുകളും ദുബായിലെ എമിറേറ്റ്സിന്റെ കേന്ദ്ര സ്ഥാനത്തു ലാന്‍ഡ് ചെയ്യുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.