പ്രവാസി വോട്ടിന് അനുകൂലമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ശുപാർശകൾ തെരെഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേലുള്ള നടപറ്ടിക്രമങ്ങൾ വേഗത്തിലാക്കും - മന്ത്രി അറിയിച്ചു.
ന്യൂഡൽഹി: പ്രവാസി വോട്ടിന് അനുകൂലമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇക്കാര്യം മോദി സർക്കാർ ഗൗരവമായിതന്നെ കാണുന്നു. ശുപാർശകൾ തെരെഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേലുള്ള നടപറ്ടിക്രമങ്ങൾ വേഗത്തിലാക്കും – മന്ത്രി അറിയിച്ചു.
പ്രവാസിസമൂഹത്തിന് തെരഞ്ഞെടുപ്പില്‍ ഭാഗമാകാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാറും ഈ ആവശ്യം അംഗീകരിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തതോടെ പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണു പ്രവാസികൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.