
ന്യൂഡല്‍ഹി: തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്ക് വിമാന ടിക്കറ്റ് ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ഇരുപതാം തീയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ആനുകൂല്യം ലഭിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് ഉപയോഗിക്കാം. ഒരു ദിശയിലേക്കുള്ള യാത്രയ്ക്കു മാത്രമേ കുറഞ്ഞ നിരക്ക് എന്ന ആനുകൂല്യം ലഭിക്കുകയുള്ളൂ.
ബംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെ 19 സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഫെസ്റ്റിവല്‍ ഓഫര്‍. വിദേശ യാത്രയ്ക്ക് രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് രൂപ മുതലും കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.