
ന്യൂഡല്‍ഹി: ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ വിമാനം 410 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും ഇന്ന് മദീനയിലെത്തും. ഏഴ് വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഇന്ന് സൗദിയിലെത്തുക. ഉച്ചക്ക് മൂന്ന് മണിക്കാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഹാജിമാര്‍ മദീനയില്‍ എത്തുക. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനവും ജിദ്ദയില്‍ ഇറങ്ങും. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം സജ്ജമാണ്.
ഇത്തവണ ഇന്ത്യയില്‍ നിന്നും 1,28,700 പേരെത്തും ഹജ്ജിന്. 443 വിമാനങ്ങളിലാണ് ഇവര്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങുക. ചെന്നൈയില്‍നിന്നും ജൂലൈ 29 നാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം. കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന്കൊച്ചിയില് നിന്നും ജിദ്ദയിലേക്കാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.