
തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച പരാതികൾ ഇനി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സമർപ്പിക്കാം. തദ്ദേശസ്വയംഭരണ വകുപ്പിനെ പൂര്‍ണമായും അഴിമതിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം ഫോര്‍ ദ പീപ്പിള്‍ വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ലോകത്ത് എവിടെനിന്നും സമര്‍പ്പിക്കാം.
വെബ്സൈറ്റ് വിലാസം: pglsgd.kerala.gov.in
ഇതോടൊപ്പം ഫോര്‍ ദ പീപ്പിള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി സംബന്ധിച്ച പരാതികള്‍ ഓഡിയോ, വീഡിയോ ക്‌ളിപ്പിംഗ് ഉള്‍പ്പെടുത്തിയും നല്‍കാം. പരാതിക്കാര്‍ക്ക് വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. പരാതി രേഖപ്പെടുത്തുമ്പോള്‍ പരാതിയുടെ നമ്പര്‍ എസ്എംഎസ് ആയി പരാതിക്കാരുടെ മൊബൈല്‍ നമ്പരില്‍ ലഭിക്കും. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ പരാതിക്കാരുടെ ആധാര്‍, ഇലക്ഷന്‍ ഐ.ഡി, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പഞ്ചായത്ത്, ഗ്രാമവികസന, നഗരാസൂത്രണ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം എന്നിവയാണ് വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് പോര്‍ട്ടല്‍ നടപ്പാക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.