Currency

ഇന്ത്യക്കാർക്ക് വിവാഹമോചനം അനുവദിക്കാൻ വിദേശ കോടതികൾക്കാകില്ല: ബോംബെ ഹൈക്കോടതി

സ്വന്തം ലേഖകൻSunday, August 20, 2017 8:39 pm

ഇന്ത്യൻ പൗരർ ആണെങ്കിൽ, ദമ്പതികൾ വിദേശത്താണു താമസിക്കുന്നതെങ്കിൽ പോലും വിവാഹമോചനം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ കോടതികളുടെ പരിധിയിൽ വരുന്നതാണ്

മുംബൈ: ഇന്ത്യക്കാരായ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാൻ വിദേശ കോടതികൾക്കാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യയിൽ സ്ഥിരതാമസാനുമതിയുള്ളവരും ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരാരുമായ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച ദുബായ് കോടതിയുടെ ഉത്തരവ് ഇന്ത്യൻ നിയമത്തിൽ പരിധിയിൽപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ത്യൻ പൗരർ ആണെങ്കിൽ, ദമ്പതികൾ വിദേശത്താണു താമസിക്കുന്നതെങ്കിൽ പോലും വിവാഹമോചനം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ കോടതികളുടെ പരിധിയിൽ വരുന്നതാണെന്നും ജസ്റ്റിസ് എ എസ് ഓക, അനുജ പ്രഭുദേശായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

ഭർത്താവ് ദുബായ് കോടതി വഴി വിവാഹമോചനം നേടിയെന്നും തനിക്കും മക്കൾക്കും ഭർത്താവ് ഇപ്പോൾ ചെലവിനു തരുന്നില്ലെന്നും കാണിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x