ബാംഗ്ലൂർ: ആസ്ട്രേലിയയിലെ മെൽബണിൽ ഒക്ടോബർ 3നു നടക്കുന്ന ചടങ്ങിൽ 15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ സമ്മാനിക്കും. ആസ്ട്രേലിയയിലെ എന്റെ കേരളം സംഘടനയാണ് 2020 ലെ ഗർഷോം പുരസ്കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്. ഇതോടനുബന്ധിച്ചു ഗർഷോം ഗ്ലോബൽ കോൺഫറൻസും മെൽബണിൽ നടക്കും.
15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2020 മാർച്ച് 31 വരെ ഓൺലൈനായി സമർപ്പിക്കാം.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.
സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിദേശത്തു വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും പ്രവാസി മലയാളികളുടെ മികവുറ്റ മാതൃക സംരംഭങ്ങളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.