Currency

ഗർഷോം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

സ്വന്തം ലേഖകൻSaturday, November 30, 2019 8:13 pm
Garshom-Foundation

കോഴിക്കോട്: കേരളത്തിലെ വെള്ളപ്പൊക്കാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഗർഷോം ഫൗണ്ടേഷൻ കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ടിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ആസ്ട്രേലിയയിലെ വിറ്റൽസി നഗരസഭാ കൗൺസിലർ ടോം ജോസഫ് നിർവഹിച്ചു. തുമ്പത്തുവീട്ടിൽ മൈമുന – ഉമ്മർ എന്നിവർചേർന്നു ഏറ്റുവാങ്ങി.

അബുദാബിയിലെ ആഡ്‌പ്രിന്റ് ഗ്രൂപ്പ് ചെയർമാൻ പി. കെ. അബ്ദുള്ള കോയ, ആർബി സ്ട്രക്ചേർസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിജു വർഗീസ്, ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ, ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ, ഷിജോ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഗർഷോം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു”

  1. Alan Joshy says:

    Keep Going well 👍

Leave a Comment

Your email address will not be published. Required fields are marked *

Top
x