കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ ബഹുമുഖ പദ്ധതികളുമായി കുവൈത്തിലെ മലയാളി സമൂഹം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കുവൈത്തിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സാമൂഹ്യപ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായത്തിന് പുറമെ ജില്ലാ അസോസിയേഷനുകളുടെ ഏകോപനത്തോടെ ഓരോ ജില്ലകളിലെയും പുനരധിവാസ പരിപാടികളില്‍ പങ്കു ചേരും. സംഘടനകളുമായൊന്നും ബന്ധമില്ലാത്ത കുവൈത്തിലെ മലയാളികളെയും ഇതര സംസ്ഥാനക്കാരെയും ഇതില്‍ പങ്കാളികളാക്കാനുള്ള ശ്രമം നടത്തും. ഏകോപനത്തിനായി വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.