ഏതെങ്കിലും പദ്ധതിയില്‍ ജര്‍മന്‍ സഹകരണം സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വഴി അത് ജര്‍മനിയെ അറിയിക്കാമെന്നും ജര്‍മന്‍ കോണ്‍സലേറ്റ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഓണററി കോണ്‍സുലേറ്റ് പ്രവർത്തനം ആരംഭിച്ചത്.
തിരുവനന്തപുരം/ബെർലിൻ: കേരളത്തിന്റെ വന്‍കിട വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് ജര്‍മന്‍ കോണ്‍സലേറ്റ് അറിയിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോര്‍ജ പദ്ധതി പോലുള്ളവയുടെ വ്യാപനം, കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി എന്നിവയിലെല്ലാം ജർമ്മാൻ പങ്കാളിത്വം ഉറപ്പാക്കുമെന്നും കോൺസുലേറ്റ് പ്രതിനിധികൾ അറിയിച്ചു.
ഏതെങ്കിലും പദ്ധതിയില്‍ ജര്‍മന്‍ സഹകരണം സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വഴി അത് ജര്‍മനിയെ അറിയിക്കാമെന്നും ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഹെല്‍വിംഗ് ബ്യോത്തെ, ഡോ. സെയിദ് ഇബ്രാഹിം എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഓണററി കോണ്‍സുലേറ്റ് പ്രവർത്തനം ആരംഭിച്ചത്.
വികസനപാതയിലുള്ള കേരളത്തിനു ജര്‍മനിയുടെ സഹായം വിലപ്പെട്ടതാണെന്നും വിവിധ രംഗങ്ങളില്‍ കേരളവും ജര്‍മനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കോണ്‍സലേറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.