Currency

ഗോ എയര്‍ ടിക്കറ്റ് വെറും 1000 രൂപയ്ക്ക്; ഫ്‌ലാഷ് ഫോര്‍വേഡ് സെയില്‍ 2020ന് തുടക്കം

സ്വന്തം ലേഖകന്‍Saturday, September 7, 2019 11:42 am

ന്യൂഡല്‍ഹി: ഗോ എയറിന്റെ ഏറ്റവും പുതിയ ‘ഫ്‌ലാഷ് ഫോര്‍വേഡ് സെയില്‍ 2020ന്’ തുടക്കം. 2020 ജനുവരി 14നും 2020 ജൂലൈ 31നും ഇടയ്ക്കുള്ള യാത്രാ ടിക്കറ്റുകളാണ് വമ്പന്‍ വിലക്കുറവില്‍ ലഭിക്കുക. ഈ ഓഫര്‍ എക്കണോമി, ബിസിനസ് ക്ലാസ് ഫ്‌ലൈറ്റുകള്‍ക്ക് ബാധകമാണ്. ടിക്കറ്റ് റദ്ദാക്കിയാല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജുകള്‍ ബാധകമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. Goair.in വെബ്സൈറ്റ് വഴിയോ ഗോ എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്കിംഗ് നടത്താവുന്നതാണ്.

2019 സെപ്റ്റംബര്‍ 3 നും സെപ്റ്റംബര്‍ 10 നും ഇടയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുക. ഈ സ്‌കീമിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,020 രൂപയാണ്.

ടിക്കറ്റ് നിരക്ക്: 2020 ഫെബ്രുവരി 26 ന് യാത്ര ചെയ്യുന്നതിനായി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ക്ക് (ഇക്കോണമി ക്ലാസ്) 3,022 രൂപയാണ് വില. 961 രൂപ നികുതി അടങ്ങിയതാണ് ഈ നിരക്ക്. 2020 ഫെബ്രുവരി 29 ന് ഡല്‍ഹി മുതല്‍ ബംഗളൂരു വരെയുള്ള വിമാന ടിക്കറ്റുകള്‍ക്ക് 2,760 രൂപയാണ് വില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x