Currency

ഗോ എയര്‍ സര്‍വീസ് ഇനി കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും

സ്വന്തം ലേഖകന്‍Tuesday, July 9, 2019 2:22 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ കണ്ണൂരില്‍നിന്ന്- കുവൈത്തിലേക്കും തിരിച്ചും വിമാന സര്‍വിസ് ആരംഭിക്കുന്നു. കുവൈത്തും അബുദാബിയും ഉള്‍പ്പെടെ ഏഴ് അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സര്‍വിസ് വിപുലപ്പെടുത്താനാണു ഗോ എയറിന്റെ തീരുമാനം. ജൂലൈ 19 മുതലാണ് ഗോ എയര്‍ അന്താരാഷ്ട്ര സര്‍വിസ് വിപുലീകരിക്കുന്നത്. എന്നാല്‍ കണ്ണൂര്‍- കുവൈത്ത് സര്‍വീസ് എന്ന് തുടങ്ങുമെന്നു വ്യക്തമാക്കിയിട്ടില്ല.

കണ്ണൂരില്‍നിന്ന് കുവൈത്തിലേക്ക് നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്കാണ് സര്‍വിസ് ഉള്ളത്. തിങ്കള്‍, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് സര്‍വിസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഉള്ളത്. കുവൈത്തില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ടും മടക്കം ബഹ്‌റൈന്‍ വഴിയുമാണ്.

ഇന്‍ഡിഗോ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വിസ് നടത്തുന്നുണ്ട്. ഇതിന് പുറമെ ഗോ എയര്‍ കൂടി വരുന്നത് കുവൈത്തിലെ വടക്കന്‍ മലബാറില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x