രാജ്യത്ത് അസാധുവാക്കിയ 500 രൂപ, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്ന് ദിവസം നീട്ടി. നേരത്തെ ഇളവ് നല്‍കിയിട്ടുള്ള അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക.
ന്യൂഡൽഹി: രാജ്യത്ത് അസാധുവാക്കിയ 500 രൂപ, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്ന് ദിവസം നീട്ടി. നേരത്തെ ഇളവ് നല്‍കിയിട്ടുള്ള അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക. പെട്രോള്‍ പമ്പുകള്‍, പാല് ബൂത്തുകള്‍, സര്‍ക്കാര്‍ ബസ് സര്‍വീസ്, സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ശ്മശാനങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ എന്നിവിടങ്ങളില്‍ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.
അതേസമയം ദേശീയപാതകളിലെ ടോള്‍ പിരിവ് തിങ്കളാഴ്ച വരെ ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു. ജനങ്ങള്‍ ക്ഷമയോടെ നിൽക്കണമെന്നും പുതിയ നോട്ടുകള്‍ വാങ്ങാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്ന കാര്യം ഓർക്കണമെന്നും റിസര്‍വ് ബാങ്ക് അധികൃതർ അഭ്യര്‍ത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യത്തിനുള്ള പണം ബാങ്കുകളിലുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.