Currency

അംഗപരിമിതര്‍ക്ക് ഹജ്ജ് യാത്രക്ക് കേന്ദ്രവിലക്ക്

സ്വന്തം ലേഖകന്‍Friday, April 13, 2018 12:16 pm

ന്യൂഡല്‍ഹി: ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന ഹജ്ജിന് പോകുന്നതില്‍ നിന്ന് അംഗപരിമിതരെ വിലക്കിയതില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ 2018-22 വര്‍ഷത്തെ പുതുക്കിയ ഹജ്ജ് വിജ്ഞാപനത്തിലെ വിവാദ നിര്‍ദേശത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്.

സൗദിയില്‍ യാചന നിരോധിച്ചതാണെന്നും അംഗപരിമിതരായ ഇന്ത്യക്കാര്‍ ഹജ്ജിനുപോയി യാചന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിനാലാണ് ഹജ്ജില്‍ നിന്ന് അംഗപരിമിതരെ വിലക്കിയതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

സൗദി അറേബ്യ ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് അംഗപരിമിതരെ വിലക്കുന്നില്ലെന്നും ഇത്തരക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയതെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഹജ്ജ് വിജ്ഞാപനത്തിലെ നിര്‍ദേശം അംഗപരിമിതരുടെ അവകാശങ്ങളെ ഹനിക്കുന്നതും വിവേചനപരവുമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x