Currency

മലയാളി ഹംന മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‍സലാവും

സ്വന്തം ലേഖകന്‍Friday, September 27, 2019 12:11 pm

കോഴിക്കോട്: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കമേഴ്സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായി കോഴിക്കോട്ടുകാരി ഹംന മറിയം ചുമതലയേല്‍ക്കും. ഡിസംബര്‍ ആദ്യം ഹംന ജിദ്ദയില്‍ ചുമതലയേല്‍ക്കും. 2017 കേഡറിലെ ഐ.എഫ്.എസുകാരിയും പാരിസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമാണ്. മോയിന്‍ അഖ്തര്‍ സ്ഥലം മാറുന്നതിനെ തുടര്‍ന്നാണ് ഹംനയുഖെ നിയമനം.

ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെ 28ാം റാങ്കുകാരിയായി രണ്ടു കൊല്ലം മുമ്പാണ് വിദേശകാര്യ സര്‍വിസിലെത്തിയത്. ശിശുരോഗ വിദഗ്ധന്‍ ഡോ. ടി.പി. അഷ്റഫിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടേയും മകളാണ്.

ഭര്‍ത്താവ് തെലങ്കാന കാഡറിലെ ഐ.എ.എസുകാരനും ഹൈദരാബാദിലെ മുന്‍ പൊലീസ് മേധാവി എ.കെ. ഖാന്റെ മകനുമായ മുസമ്മില്‍ ഖാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x