Currency

വിദേശ മദ്യഷാപ്പുകളില്‍ സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍Wednesday, December 21, 2016 3:25 pm

കൊച്ചി: ബിവറേജസ് കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പുകളിലും ഔട്ട്‌ലറ്റുകളിലും വിവിധ ജോലികളിലേക്ക് സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്ക് നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇത്തരം വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെയും ലിംഗ സമത്വം ഉറപ്പാക്കുന്ന പതിനഞ്ചാം അനുഛേദത്തിന്റെയും ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളെ നിയമിക്കാനാവില്ലെന്ന വ്യവസ്ഥകളുടെ പേരില്‍ ബിവറേജസ് കോര്‍പറേഷനിലെ പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി. സനൂജയുള്‍പ്പെടെ ആറുപേര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കള്ളുഷാപ്പുകളിലും വിദേശമദ്യഷാപ്പുകളിലും സ്ത്രീകളെ നിയമിക്കരുതെന്നാണ് കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ലൈസന്‍സ് ചട്ടത്തിലെയും വ്യവസ്ഥ. ഈ വ്യവസ്ഥകളുടെ പേരില്‍ റാങ്ക് പട്ടികയില്‍ മുന്നില്‍നിന്ന സ്ത്രീകളെ തഴഞ്ഞ് പട്ടികയില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിച്ചു. ഇത് തുല്യനീതിയുടെ നിഷേധമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

റാങ്ക് പട്ടികയില്‍ ഹര്‍ജിക്കാരെക്കാള്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിക്കാനിടയായ സാഹചര്യം ഭരണഘടനവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അര്‍ഹതയുള്ള വനിതകള്‍ക്ക് രണ്ടാഴ്ചക്കകം പി.എസ്.സി നിയമനം നല്‍കണം. മദ്യഷാപ്പിലാണോ ഓഫിസിലാണോ ഒഴിവുള്ളതെന്ന് കണക്കാക്കാതെതന്നെ നിയമനം നടത്തണം.

ഒഴിവുകള്‍ നിലവിലില്ലെങ്കില്‍ ഇനിവരുന്ന ഒഴിവുകള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ നിയമനങ്ങള്‍ പി.എസ്.സി പുന:ക്രമീകരിക്കണമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, റാങ്ക് പട്ടികയിലെ മുഴുവന്‍ പുരുഷന്മാര്‍ക്കും നിയമനം നല്‍കിയെന്നും ഇവരെ കക്ഷിയാക്കാതെ കേസില്‍ വിധി പറയുന്നത് പലരെയും ബാധിക്കുമെന്നുമുള്ള ബിവറേജസ് കോര്‍പറേഷന്റെ വാദം കോടതി തള്ളി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “വിദേശ മദ്യഷാപ്പുകളില്‍ സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി”

  1. I’m really enjoying the design and layout of your website.
    It’s a very easy on the eyes which makes it much more pleasant for me to come here and visit more
    often. Did you hire out a developer to create your theme?
    Excellent work!

  2. Colby says:

    Howdy this is kinda of off topic but I was wondering if blogs use WYSIWYG
    editors or if you have to manually code with HTML. I’m starting a blog soon but have no coding knowledge so I wanted to get guidance from someone with experience.
    Any help would be greatly appreciated!

Comments are closed.

Top
x