Currency

ഐ.ടി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ വരുന്നു

സ്വന്തം ലേഖകന്‍Thursday, July 27, 2017 12:21 pm

സമീപ ഭാവിയില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി മാര്‍ക്കറ്റായി മാറുമെന്നാണ് ബംഗളൂരുവില്‍ നിന്നുള്ള ഐ.ടി വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ഐ.ടി മേഖലയില്‍ 2017 ല്‍ മാത്രം 17,000 ലധികം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്.

ബംഗളൂരു: ഇന്ത്യയില്‍ ടെക്കികകള്‍ക്കും ഹാര്‍ഡ് വെയര്‍ സംരഭകര്‍ക്കും വന്‍ തൊഴില്‍ സാധ്യത. സമീപ ഭാവിയില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി മാര്‍ക്കറ്റായി മാറുമെന്നാണ് ബംഗളൂരുവില്‍ നിന്നുള്ള ഐ.ടി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ ഐടി സംരഭങ്ങള്‍ ആരംഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാരും വ്യവസായികളും കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ വഴിയൊരുക്കുന്നത്.

Nomination online for 12th Garshom International Awards click garshom.com 

രാജ്യത്തെ ഐ.ടി മേഖലയില്‍ 2017 ല്‍ മാത്രം 17,000 ലധികം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഗോള ടെക്കികളെ തന്നെ മോഹിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് ഡബ്ല്യു.എന്‍.എസിന്റെ ഗ്ലോബല്‍ സി.ഇ.ഒ കേശവ് മുരുഗേഷ് പറഞ്ഞു. ഐ.ടി സര്‍വ്വീസിനു പുറമേ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ രംഗത്തും ഇന്ത്യ വലിയ നേട്ടം കൊയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂവായിരത്തിലധികം ടെക്കികള്‍ ജോലിചെയ്യുന്ന ഡബ്ല്യൂ. എന്‍.എസിന് 13 രാജ്യങ്ങളിലായി 1.5 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണുള്ളത്. സ്ഥാപനത്തിന്റെ പകുതിയോളം വരുമാനവും അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ നിന്നുതന്നെയാണ്. ഐടി മേഖലയിലെ വളര്‍ച്ചയില്‍ ഏറെ വൈദഗ്ധ്യം കാത്തുസൂക്ഷിക്കുന്ന ചൈനയ്‌ക്കൊപ്പമോ അതില്‍ കൂടുതലോ വളരാനുള്ള സാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ ഈ നേട്ടത്തിന്റെ പാതയിലാണെന്നും അദേഹം പറയുന്നു.

ഇന്ത്യയിലെ ടെക്കികള്‍ ജോലി സ്ഥിരത സംബന്ധിച്ച പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഐ.ടി മേഖലയിലെ ജോലിയെ കുറിച്ചുള്ള സാധ്യത റിപ്പോര്‍ട്ടുകളും വന്നിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x