സമീപകാലത്ത് 11,44,211 പാൻ കാർഡുകൾ കേന്ദ്രസർക്കാർ ഡീആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്. ഒന്നിലധികം പാൻ കാർഡുകൾ കൈവശമുണ്ടെന്ന് കരുതുന്നവരുടെ പാൻ അക്കൗണ്ടുകളാണു ഇല്ലാതാക്കുകയോ താൽക്കാലികമായി വിച്ഛേദിക്കുകയോ ചെയ്തിരിക്കുന്നത്. നിങ്ങളുടെ പാൻ ആക്റ്റീവ് ആണോ എന്ന് അറിയുന്നത് എങ്ങനെയെന്ന് നോക്കാം
- ഇവിടെ ക്ലിക്ക് ചെയ്യുകയോ https://incometaxindiaefiling.gov.in/e-Filing/Services/KnowYourPanLinkGS.html ഈ വിലാസത്തിൽ പോകുകയോ ചെയ്യുക
- തുടർന്നു ലഭിക്കുന്ന ഫോം പൂരിപ്പിക്കുക

- സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക

- നിങ്ങളുടെ പാൻ ആക്റ്റീവ് ആണോ ഡീആക്റ്റീവ് ആണോയെന്ന് സ്ക്രീനിൽ കാണാം

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.