സെർവർ നവീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9,10, 11 തീയതികളില്‍ വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂർണമായും തടസ്സപ്പെടും.
തിരുവനന്തപുരം: സെർവർ നവീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9,10, 11 തീയതികളില്‍ വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂർണമായും തടസ്സപ്പെടും. ഓണ്‍ലൈന്‍ അഡ്വാന്‍സ് ടാക്സ് പേമെന്റ്, സ്റ്റാറ്റ്യൂട്ടറി ഫോം ഡൗണ്‍ലോഡിംഗ്, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
അന്തര്‍സംസ്ഥാന ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് മാന്വല്‍ ഡിക്ലറേഷന്‍ നല്‍കി ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റ് കടന്നുപോകാമെന്നും അഡ്വാന്‍സ് ടാക്സ് ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ നേരിട്ട് പണമായിട്ട് അടച്ചാല്‍ മതിയാകുമെന്നും വാണിജ്യ നികുതി കമ്മീഷണര്‍ ഡോ.രാജന്‍ ഖോബ്രാഗഡെ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.